ബംഗളൂരു: നഗരത്തിൽ നടക്കുന്ന ആർഎസ്എസ് അഖിലഭാരതീയപ്രതിനിധി സഭയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് 64 പ്രതിനിധികൾ. സംഘടനാപരമായി കേരളം ഉത്തരകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ടായി വിന്യസിച്ചതിനു ശേഷം നടക്കുന്ന ആദ്യ പ്രതിനിധി സഭയാണ് ബംഗളൂരുവിൽ നടക്കുന്നത്.
ദക്ഷിണ കേരളത്തിൽ നിന്ന് പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ് രമേശൻ, പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, പ്രാന്തപ്രചാരക് എസ്. സുദർശൻ എന്നിവരടക്കം 33 പ്രതിനിധികളാണുള്ളത്. ഉത്തര കേരളത്തിൽ നിന്ന് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ, പ്രാന്തപ്രചാരക് ആ. വിനോദ് എന്നിവരടക്കം 31 പ്രതിനിധികൾ ആണുള്ളത്.
ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ, കേരള പ്രാന്തബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണൻ എന്നിവരും പ്രതിനിധി സഭയിൽ പങ്കെടുക്കുന്നുണ്ട്. പ്രജ്ഞാ പ്രവാഹ്ദേശീയ സംയോജക് ജെ.നന്ദകുമാർ,വിജ്ഞാൻ ഭാരതി ദേശീയ സഹസംയോജക് പ്രവീൺ രാംദാസ്, ദേശീയ ജനറൽ സെക്രട്ടറി വിവേകാനന്ദ പൈ, എ.വിനോദ് (ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ), സീമാ ജാഗരൺ മഞ്ച് ദേശീയ സഹ സംയോജക് പ്രദീപൻ, വനവാസി കല്യാൺ ആശ്രമം ദേശീയ സഹ സംഘടനാ സെക്രട്ടറി പി.പി. രമേശ് ബാബു തുടങ്ങിയവരും പ്രതിനിധി സഭയിൽ പങ്കെടുക്കുന്നുണ്ട്.















