കുന്നം കുളം : പെരുമ്പിലാവിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി, യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ലിഷോയ് പിടിയിൽ.ഇതോടെ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിലായി. ബാദുഷ നിഖിൽ ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റു മൂന്നുപേർ.
കുന്നംകുളം മരത്തംകോട് സ്വദേശിയായ അക്ഷയ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂസഖിച്ചിരിക്കുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം
സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.















