കാസർകോട്: ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. പാണത്തൂർ സ്വദേശി ചൈതന്യയാണ് (20) മരിച്ചത്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഏതാനും മാസങ്ങളായി വെന്റിലേറ്ററിലായിരുന്നു. വാർഡൻ രജനിയുടെ മാനസിക പീഡനം കാരണമാണ് വിദ്യാർത്ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ പ്രതിഷേധം നടത്തിയിരുന്നു. നിരവധി വിദ്യാർത്ഥി സംഘടനകൾ ഹോസ്റ്റലിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. മൻസൂർ ആശുപത്രി കോളേജിലെ മൂന്നാം വർഷ നഴ്സിഗ് വിദ്യാർത്ഥിനിയായിരുന്നു ചൈതന്യ.















