മൂർഖൻ പാമ്പിനെ ജീവനൊടെ വലയിലാക്കി നടൻ ടൊവിനോ തോമസ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് നടൻ പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയത്. ശാസ്ത്രീയമായ രീതിയിലായിരുന്നു നടന്റെ പാമ്പു പിടുത്തം. ഇതോടെ നടൻ സർക്കാർ അംഗീകൃത സ്നേക്ക് റെസ്ക്യൂവർ ആയി.
‘കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. അതിനൊരു കാരണമുണ്ട്. കേരളത്തിൽ വനംവകുപ്പിന്റെ വിദഗ്ധ പരിശീലനം നേടിയ 3000ത്തോളം പാമ്പുപിടിത്തക്കാർ ഉണ്ട്. അവർ സുരക്ഷിതമായി പാമ്പിനെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവർത്തനത്തിനായി നിങ്ങൾക്ക് ഇവരെ സമീപിക്കാം. വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്പിലൂടെ ഇവരുടെ സേവനം ഏതുസമയത്തും ഉപയോഗപ്പെടുത്താം.’– ടൊവിനോ പറഞ്ഞു.















