കണ്ണൂർ: ലഹരി വിൽപ്പനക്കാരനെ വീട് വളഞ്ഞുപിടികൂടി. കണ്ണൂർ പുല്ലൂപ്പി സ്വദേശി റോയി ആണ് പിടിയിലായത്. നാട്ടുകാരും എക്സസൈസും ചേർന്നാണ് വീടുവളഞ്ഞത്. ഇയാളുടെ വീട്ടിൽ നിന്നും 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്.
പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന വ്യാപകമാണെന്ന് നാട്ടുകാർ എക്സൈസിനും പൊലീസിനും വിവരം നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം ലഹരി വാങ്ങാൻ എത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ഇവരിൽ നിന്നാണ് വിൽപ്പനകാരനായ റോയിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് എക്സൈസിനെ അറിയിക്കുകയും വീട് വളഞ്ഞ് പിടികൂടുകയും ചെയ്തു.















