തിരുവനന്തപുരം:നിലവിലെ എകെജി സെന്റര്‍ നിൽക്കുന്ന ഭൂമി സര്‍ക്കാരിന് തിരികെ നല്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് അടുത്തമാസം മുതല്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരത്തിലേക്ക് മാറ്റുന്നതിനാല്‍ നിലവിലെ കെട്ടിടം പഠന ഗവേഷണ കേന്ദ്രമായിപ്രവര്‍ത്തിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെപ്രസ്താവന അടിസ്ഥാനമാക്കിയാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്.
പഠന ഗവേഷണകേന്ദ്രത്തിന് സൗജന്യമായി പതിച്ചുനല്കിയ ഭൂമിയിലാണ് കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎംആസ്ഥാനം പ്രവര്‍ത്തിച്ചു എന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെപ്രസ്താവന തെളിവാണ്. ഒരാവശ്യത്തിന് സര്‍ക്കാര്‍ പതിച്ചുനല്കുന്ന ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍, അനുമതി റദ്ദാക്കണമെന്ന നിരവധി കോടതി വിധികളുണ്ട്. എകെജിയുടെ സ്മാരകമായി ഗവേഷണ കേന്ദ്രത്തിന് പതിച്ചു ലഭിച്ച ഭൂമി ദുരുപയോഗം ചെയ്തതായി പാര്‍ട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി മടക്കി നല്കണം.
1977 ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌സിപിഎം സെക്രട്ടറിയായിരുന്ന ഇ.കെ. നായനാരാണ് എകെജിയുടെ നാമധേയത്തില്‍ പഠന ഗവേഷണ കേന്ദ്രത്തിനായിയൂണിവേഴ്‌സിറ്റി വളപ്പില്‍ സ്ഥലം പതിച്ചു നല്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷസമര്‍പ്പിച്ചത്. 1977 ആഗസ്ത് 20ന് കേരളസര്‍വകലാശാലയുടെ സെനറ്റ് ഹൗസ് വളപ്പിലുള്ള 34 സെന്റ് ഭൂമി സൗജന്യമായി പതിച്ച് നല്കി. കൂടാതെ 15 സെന്റ് ഭൂമികൂടി അനുവദിക്കുകയായിരുന്നു. ദുരുപയോഗം ചെയ്ത ഭൂമി ചട്ട പ്രകാരം സര്‍വകലാശാല തിരികെ ഏറ്റെടുക്കാന്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ ക്കും, കേരള സര്‍വകലാശാലവിസിക്കും നിവേദനം നല്കി.















