സമാധാനപൂര്‍ണമായ ശ്രേഷ്ഠലോകത്തെ സൃഷ്ടിക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കും; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ സമാപിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാധാനപൂര്‍ണമായ ശ്രേഷ്ഠലോകത്തെ സൃഷ്ടിക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കും; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ സമാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 11:58 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഭാരതത്തിന്റെ ആഗോള ദൗത്യമായ ലോകസമാധാനവും ഐശ്വര്യവും കൈവരിക്കാന്‍ സുസംഘടിത ഹിന്ദുസമാജത്തെ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസമായി ബെംഗളൂരുവിലെ ചെന്നനഹള്ളി ജനസേവ വിദ്യാകേന്ദ്രത്തില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭ സമാപിച്ചു.

സമ്പന്നമായ പാരമ്പര്യങ്ങളുള്ള പുരാതന സംസ്‌കാരമാണ് ഭാരതത്തിനുള്ളത്. ഐക്യമുള്ള ലോകം സൃഷ്ടിക്കുന്നതിനുള്ള അനുഭവജ്ഞാനവുമുണ്ട്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുകയും അവയ്‌ക്കിടയില്‍ ഐക്യബോധവും സമാധാനവും ഉറപ്പാക്കുകയും ചെയ്യുന്ന ഭാരതീയചിന്ത ലോകം ഇന്ന് നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരമാണ്.

ധര്‍മത്തില്‍ അധിഷ്ഠിതമായതും ആത്മവിശ്വാസം നിറഞ്ഞതും സംഘടിതവുമായ ഒരു ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹിന്ദു സമൂഹത്തിന് അതിന്റെ ആഗോള ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാന്‍ കഴിയൂ എന്ന് സംഘം വിശ്വസിക്കുന്നു. അതുകൊണ്ട്, എല്ലാത്തരം വിവേചനങ്ങളും നിരാകരിച്ച്, പരിസ്ഥിതി സൗഹൃദ ജീവിതശൈലിയില്‍ അധിഷ്ഠിതമായ മൂല്യാധിഷ്ഠിത കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച്, നിസ്വാര്‍ത്ഥവും പൗരധര്‍മത്തില്‍ പ്രതിജ്ഞാബദ്ധവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സംഘപ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്. ശക്തമായ ഒരു ദേശീയ ജീവിതം കെട്ടിപ്പടുത്ത്, ഭൗതികമായ സമൃദ്ധവും ആത്മീയത നിറഞ്ഞതും വെല്ലുവിളികള്‍ ലഘൂകരിക്കുന്നതും, സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും അതിലൂടെ സാധിക്കും എന്നും പ്രതിനിധിസഭ വിലയിരുത്തി. ശതാബ്ദിയില്‍ അത്തരത്തില്‍ സമൂഹത്തിലെ മുഴുവന്‍ സജ്ജന ശക്തിയേയും സമന്വയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് പ്രതിനിധിസഭ അംഗീകരിച്ച സങ്കല്പപത്രം പറയുന്നു.

Tags: Akhil Bharatiya Pratinidhi Sabha
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies