തിരുവനന്തപുരം : ബിജെപിയിൽ ഗ്രൂപ്പിസം ഇല്ലെന്നും ഗ്രൂപ്പിസം മാധ്യമങ്ങളും ശത്രുക്കളും ഉണ്ടാക്കുന്നതാണെന്നും പിസി ജോർജ് പ്രസ്താവിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനം കേരളത്തിലെ BJP യുടെ അണികൾക്കും സാധാരണ പ്രവർത്തകർക്കും പ്രതീക്ഷകൾ നൽകുന്നതാണെന്നും പിസി ജോർജ് പ്രസ്താവിച്ചു.
കേരളത്തിൽ ഒറ്റക്കെട്ടായി ബിജെപി മുന്നോട്ടുപോകുമെന്നും വരുന്ന നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി വൻ മുന്നേറ്റം ഉണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.















