യുവാക്കൾക്കായി പ്രാദേശികതലത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ ആർഎസ്എസ്; ശതാബ്ദി പ്രവർത്തനങ്ങൾക്ക് വിജയദശമിയോടെ തുടക്കമാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവാക്കൾക്കായി പ്രാദേശികതലത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ ആർഎസ്എസ്; ശതാബ്ദി പ്രവർത്തനങ്ങൾക്ക് വിജയദശമിയോടെ തുടക്കമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 12:48 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങൾക്ക് വിജയ ദശമിയോടെ തുടക്കമാകുമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വാർഷികങ്ങൾ ആഘോഷിക്കുന്നത് സംഘത്തിന്റെ രീതിയല്ല. അത് ആത്മപരിശോധനയ്‌ക്കും സമാജത്തെ ഒപ്പം ചേർത്ത് സംഘപ്രവർത്തനം മുന്നോട്ട് നയിക്കുന്നതിനും രാഷ്‌ട്ര കാര്യത്തിനായി സ്വയം സമർപ്പിക്കുന്നതിനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തിൽ അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിവസം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശതാബ്ദിയിൽ കൂടുതൽ ഗുണാത്മകവും സൂക്ഷ്മവും സമഗ്രവും രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകും. ഇത് ഒരു പുതിയ പ്രവർത്തനമല്ല, നൂറ്റാണ്ടുകളായുള്ള പരിശ്രമങ്ങളുടെ തുടർച്ചയാണെന്ന് ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്ഗേവാർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സർകാര്യവാഹ് ഓർമ്മിപ്പിച്ചു.

ശതാബ്ദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന വിജയദശമിയിൽ രാജ്യത്തുടനീളം ഖണ്ഡ്, നഗർ തലത്തിൽ ഗണവേഷധാരികളായ സ്വയംസേവകർ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടക്കും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നാഗ്പൂരിൽ വിജയദശമി സന്ദേശം നല്കും.

2025 നവംബർ മുതൽ 2026 ജനുവരി വരെ രാജ്യമൊട്ടാകെ ഗൃഹസമ്പർക്കം നടത്തും. ശതാബ്ദിയുടെ ഭാഗമായി സമാജ പരിവർത്തനം ലക്ഷ്യമിട്ട് മുന്നോട്ടുവച്ച പഞ്ചപരിവർത്തനത്തിലൂന്നിയാകും (കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വ (തനിമ), പൗരബോധം) ജനസമ്പർക്കം. എല്ലാ ഗ്രാമത്തിലും എല്ലാ സ്ഥലങ്ങളിലും എല്ലാ വീടുകളിലും ഈ സന്ദേശമെത്തും വിധത്തിലാകും സമ്പർക്കമെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

മണ്ഡൽ കേന്ദ്രങ്ങളിലും പ്രാദേശികമായും വിപുലമായ ഹിന്ദു സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ലാത്ത, ഒരുമയും സൗഹൃദവും നിറഞ്ഞ സാമൂഹിക ജീവിതമെന്ന സമരസതയുടെ സന്ദേശം ഈ സമ്മേളനങ്ങളിലുയരും.

ഖണ്ഡ് (താലൂക്ക്), നഗര കേന്ദ്രങ്ങളിൽ സാമാജിക സദ്ഭാവനാ സമ്മേളനങ്ങൾ നടക്കും.

ദേശീയ വിഷയങ്ങളിൽ സമൂഹത്തിന് ശരിയായ ആശയങ്ങൾ പകരാൻ ജില്ലാ കേന്ദ്രങ്ങളിൽ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് വിചാര സഭകൾ നടത്തും.

പതിനഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി പ്രാദേശികതലത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സർകാര്യവാഹ് പറഞ്ഞു. രാഷ്‌ട്ര നിർമ്മാണ പ്രവർത്തനങ്ങൾ, സേവനം, പഞ്ചപരിവർത്തനം എന്നിവയിലേക്ക് യുവാക്കളെ നയിക്കുന്നതിന് ഉതകുന്നതാകും ഇത്തരം സമ്മേളനങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags: Akhil Bharatiya Pratinidhi Sabha
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies