മാർച്ച് 27ന് പുലർച്ചെ ആറിനാണ് എമ്പുരാൻന്റെ ആദ്യഷോ; പക്ഷേ കളക്ഷൻ 58 കോടിയിലധികം രൂപയാണ്. അഡ്വാൻസ് ബുക്കിംഗിലാണ് ആഗോളതലത്തിൽ മോഹൻലാലിന്റെ എമ്പുരാന്റെ നേട്ടം. ആദ്യ ആഴ്ചയിലെ ഗ്രോസ് കളക്ഷൻ റിപ്പോർട്ടാണ് മോഹൻലാൽ തന്നെ പുറത്തുവിട്ടത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന എമ്പുരാന് ആഗോളതലത്തിൽ വമ്പൻ വരവേല്പാണ് ലഭിക്കുന്നത്. അണിയറ പ്രവർത്തകർ പ്രൊമോഷൻ പരിപാടികളുമായി തെരക്കിലുമാണ്.
ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുമ്പോൾ ബ്ലോക്ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകർ ആഗ്രഹിക്കുന്നില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഓരോ ഭാഷകളിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് പ്രമുഖരാണ്. ട്രയോളജിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മോഹൻലാലും സംവിധായകൻ പൃഥ്വിരാജും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.
It’s official! Mohanlal announces ₹58+ Crores worldwide gross through advance sales for #L2E#Empuraan.
In theaters from March 27th. pic.twitter.com/Z4EdIBzM64
— Sreedhar Pillai (@sri50) March 24, 2025















