ഹാഫ് ചിക്കൻ വിഭവത്തിന് അമിത വില ഈടാക്കിയ റെസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റാണ് ഹാഫ് ചിക്കന് 480 യുവാൻ (5,500 രൂപ) വില ഈടാക്കിയത്. ഇതിന്റെ കാരണം കേട്ട ആളുകൾ വാ പൊളിച്ചു. ശാസ്ത്രീയം സംഗീതം കേട്ട് പാൽ കൊടുത്ത് വളർത്തിയ കോഴിയാണെന്നായിരുന്നു റെസ്റ്റോറന്റ് ഉടമയുടെ വിശദീകരണം. അതിനാൽ വില ഒട്ടും കൂടുതലല്ലെന്നാണ് അവരുടെ ന്യായീകരണം.
മാർച്ച് 14 നാണ് 270,000 ഫോളോവേഴ്‌സുള്ള ബിസിനസുകാരനും ഇൻഫ്ളുവൻസറുമായ ഒരു വ്യക്തി ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റ് സന്ദർശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. അവിടത്തെ ചിക്കൻ വിഭവത്തിന്റെ വിലകെട്ട് ഞെട്ടിയ അദ്ദേഹം റെസ്റ്റോറന്റ് ജീവനക്കാരോട് ഇത് പാട്ടുകേട് പാലുകുടിച്ച് വരുന്നതാണോ എന്ന തമാശയായി ചോദിച്ചു. അതേയെന്നായിരുന്നു അവരുടെ മറുപടി.
അവർ കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചു. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു ഫാമിൽ നിന്ന് മാത്രം ലഭിക്കുന്ന “സൺഫ്ലവർ ചിക്കൻ” എന്നറിയപ്പെടുന്ന അപൂർവ ഇനത്തിൽപെട്ടതാണ് കോഴി. ഫാമിന്റെ ഓൺലൈൻ വിവരണമനുസരിച്ച്, സൂര്യകാന്തി തണ്ടുകളിൽ നിന്നും മങ്ങിയ പൂക്കളുടെ തലകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന നീര് ഉൾപ്പെടുന്ന ഒരു ഭക്ഷണക്രമമാണ് സൂര്യകാന്തി കോഴിക്ക് നൽകുന്നത്. ഇത് ത്രീ-യെല്ലോ ചിക്കൻ ഇനത്തിൽ പെടുന്നു, എംപറർ ചിക്കൻ എന്നും അറിയപ്പെടുന്നു
സൂര്യകാന്തി ചിക്കൻ കൂടുതൽ പ്രീമിയമായി കണക്കാക്കപ്പെടുന്നു, കിലോഗ്രാമിന് 200 യുവാൻ (2,300 രൂപ ) ൽ കൂടുതൽ വിലയുണ്ടെന്ന് റിപ്പോർട്ടുണ്ട്, റെസ്റ്റോറന്റുകളിൽ ഒരു പക്ഷിക്ക് 1,000 യുവാനിൽ കൂടുതൽ (11,500 രൂപ ) വിലയുണ്ട്.















