മിനിസ്ക്രീനിൽ ഏറെ ആരാധകരുള്ള ജനപ്രീയ താരമാണ് വരദ. ഒരു ഇടവേളയ്‌ക്ക് ശേഷം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് താരം മിനി സ്ക്രീനിൽ തിരിച്ചുവന്നത്. അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് താരം അതി ഗംഭീരമായി അവതരിപ്പിക്കുന്നത്. പുതിയ പരമ്പരയുടെ വിശേഷങ്ങൾ അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുമുണ്ട്. അത്തരത്തിൽ ലോക്കേഷനിൽ നിന്ന് പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
വരദയ്‌ക്കൊപ്പം പർദ്ദ ധരിച്ചുള്ള രണ്ടുപേരെയും ചിത്രങ്ങളിൽ കാണാം. എന്റെ കൂടെയുള്ള ഈ മൊഞ്ചത്തികളെ മനസിലായോ? ഇല്ലെങ്കിൽ അവസാന ചിത്രം നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. ചിത്രത്തിൽ വരദയ്‌ക്കൊപ്പം പർദ്ദയണിഞ്ഞ് ഒപ്പമുണ്ടായിരുന്നത് മംഗല്യം എന്ന പരമ്പരയിലെ നടന്മാരായ സനൽ കൃഷ്ണൻ സച്ച്ദേവ് എന്നിവരായിരുന്നു. ഷൂട്ടിംഗിനിടെ പകർത്തിയ ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. ഇരുവരെയും സഹോദരങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.















