തിരുവനന്തപുരം: പ്രസംഗം ചുരുക്കാൻ പലവട്ടം പറഞ്ഞിട്ടും അനുസരിക്കാത്ത കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. കെ ടി ജലീല്‍ എംഎല്‍എയോട് അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു. പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നുള്ളതിനാൽ 6 മണിക്ക് മുൻപ് സഭാനടപടികൾ അവസാനിപ്പിക്കാനായി പ്രസംഗം ചുരുക്കാൻ സ്പീക്കർ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു.
ബിൽ അവതരിപ്പിച്ച മന്ത്രിയും ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും 10 മിനിറ്റിൽ കൂടുതൽ സമയമെടുത്തില്ല. എന്നാൽ കെ.ടി.ജലീൽ അതിൽ കൂടുതൽ സമയമെടുത്തു . പ്രസംഗം ചുരുക്കണമെന്ന് പലവട്ടം സ്പീക്കർ ആവശ്യപ്പെട്ടിട്ടും പ്രസംഗം തുടർന്നു.17 മിനിറ്റ് കഴിഞ്ഞിട്ടും പ്രസംഗം നിറുത്താൻ തയ്യാറാകാതെ വന്നതോടെ ക്ഷുഭിതനായ സ്പീക്കർ ജലീലിന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് സംസാരിക്കാൻ ഇ.കെ. വിജയനെ ക്ഷണിച്ചു. സഭയിൽ എല്ലാവരും ഒരുപോലെയാണെന്നും ചെയറിനോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു.മുൻപ് സംസാരിച്ചവർ പ്രസംഗിക്കാൻ കഴിവില്ലാത്തവരല്ലെന്നും അവരെല്ലാം ചെയർ പറഞ്ഞത് കേട്ടുവെന്നും ജലീലിനെ സ്പീക്കർ ഓർമിപ്പിച്ചു.
ഇ.കെ.വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും ജലീൽ മൈക്കില്ലാതെ പ്രസംഗം തുടർന്നു. ‘‘ചെയർ ഒരുപാട് തവണ സഹകരിച്ചു. പ്രതിപക്ഷം പോലും കൃത്യസമയത്ത് അവസാനിപ്പിച്ചു എന്നും സ്പീക്കർ പറഞ്ഞു.















