സീസണിലെ ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത് അവിശ്വസിനീയമായ തോൽവിയാണ്. ഡൽഹി ക്യാപിറ്റൽസിനോട് ഒരു വിക്കറ്റിനാണ് അവർ തോറ്റത്. ലക്നൗ നായകനായ ഋഷഭ് പന്ത് ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ആറു പന്ത് നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് കൂടാരം കയറിയത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഈസി സ്റ്റമ്പിംഗ് ചാൻസ് മിസ്സാക്കുകയും ചെയ്തു.
ഇതൊക്കെയാണെങ്കിലും പന്തിന് ഒരു മത്സരത്തിൽ നിന്ന് ലഭിക്കുന്നത് ചില്ലറ തുകയല്ല. രണ്ടുകോടി രൂപയാണ് ഒരു മത്സരത്തിൽ നിന്ന് താരത്തിന് ലഭിക്കുക. സീസണിലെ 14 മത്സരങ്ങൾ കണക്കിലെടുക്കുമ്പോഴാണ് ഈ തുക ലഭിക്കുക. മെഗാ താരലേലത്തിൽ 27 കോടി മുടക്കിയാണ് കെ.എൽ രാഹുലിന് പകരക്കാരനായി പന്തിനെ ലക്നൗ ടീമിലെത്തിച്ചത്.
ഡൽഹി ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ അശുതോഷ് ശർമയുടെ നിർണായക ക്യാച്ച് പന്ത് നിലത്തിട്ടു. ഷഹബാസ് അഹമ്മദിന്റെ ഓവറിലായിരുന്നു ഇത്. ആ അശുതോഷ് ശർമയാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ മോഹിത് ശർമയെ സ്റ്റമ്പ് ചെയ്യാനുള്ള ചാൻസും പന്ത് കളഞ്ഞുകുളിച്ചു. ഇതാണ് മത്സരത്തിൽ വലിയൊരു വഴിത്തിരിവായതും.
— kuchnahi123@12345678 (@kuchnahi1269083) March 24, 2025















