നടി പാർവതി വിജയ്‍യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്ന് നടി സായി ലക്ഷ്മി. യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് വിമർശനങ്ങൾക്ക് മറുപടിയുമായി താരമെത്തിയത്. നടി മൃതുല വിജയ്‍യുടെ സഹോദരിയാണ് പാർവതി. ഇവർ അടുത്തിടെ ഭർത്താവ് അരുണുമായി വേർപിരിഞ്ഞ കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സായ് ലക്ഷ്മിക്കെതിരെ ആരോപണമുയർന്നത്.
പാർവതിയുമായി വേർപിരിഞ്ഞ സമയത്താണ് അരുണിനെ പരിചയപ്പെടുന്നതെന്നാണ് സായ് ലക്ഷ്മി പറയുന്നത്. തങ്ങളിപ്പോൾ റിലേഷൻഷിപ്പിലാണന്നും അദ്ദേഹം വളരെ നല്ലൊരാളെന്നും താനെടുത്ത തീരുമാനം തെറ്റായി തോന്നിയിട്ടില്ലെന്നും നടി അടിവരയിടുന്നു. സിരിയൽ ക്യാമറാമാനായ അരുണും പാർവതിയും ഒളിച്ചോടി പോയാണ് വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളുണ്ട്.
അവരുടെ ഡിവോഴ്സിന് കാരണം ഞാനല്ല. അത് അവരുടെ കുടുംബ പ്രശ്നമാണ്. അവരുടെ പേഴ്സണൽ കാര്യമാണ്. അതൊന്നും പറയേണ്ട കാര്യം എനിക്കില്ല. ഒരു കുടുംബം തകർത്ത് അതിനകത്ത് കയറി സന്തോഷം കണ്ടെത്തേണ്ട കാര്യം തനിക്കില്ലെന്നും സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു. വീഡിയോ കാണാം.















