ന്യൂഡൽഹി: എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചു. ഷായുടെ വസതിയിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തിൽ പളനിസ്വാമിക്കൊപ്പം മുൻ സംസ്ഥാന മന്ത്രിമാരായ എസ്പി വേലുമണി, കെപി മുനുസാമി, എംപിമാരായ എം തമ്പിദുരൈ, സിവി ഷൺമുഖം എന്നിവരും ഉണ്ടായിരുന്നു.
“2026 ൽ എൻഡിഎ അധികാരമേറ്റ ശേഷം തമിഴ്‌നാട്ടിലെ മദ്യക്കമ്പോത്തെ തടയും” എന്ന് ഷാ നേരത്തെ രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇത് ഇരു പാർട്ടികളും ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി
സംഭവവികാസങ്ങളെക്കുറിച്ച് ഇരു പാർട്ടികളും പ്രതികരിച്ചില്ലെങ്കിലും,അടുത്ത വർഷത്തെ തിരഞ്ഞെടുപിന് മുൻപ് സഖ്യ രൂപീകരണം ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
പ്രതിപക്ഷ വോട്ടുകളുടെ വിഭജനം ഡിഎംകെയെ സഹായിക്കുമെന്ന വിലയിരുത്തലുള്ളപ്പോൾ ഈ നീക്കം തമിഴ് നാട് രാഷ്‌ട്രീയത്തിൽ പ്രാധാന്യമുള്ളതാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ബിജെപിയും സഖ്യ പങ്കാളികളായിരുന്നു, 2023 സെപ്റ്റംബറിൽ ആ സഖ്യം ഇല്ലാതായി
ബി.ജെ.പിയുമായുള്ള സഖ്യസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ “ആറുമാസം കാത്തിരിക്കൂ” എന്നാണ് പളനിസ്വാമി പറഞ്ഞത്.
ബി.ജെ.പിയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാക്കൾ പല വേദികളിലും സംസാരിച്ചുവരികയാണ്.















