ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ യാത്ര ഭാരതത്തെ തകർക്കാനുള്ള യാത്രയായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്‌ട്രീയ നേട്ടത്തിനായി കോൺഗ്രസ് സമൂഹത്തിലെ സെൻസിറ്റീവ് വിഷയങ്ങൾ ഉപയോഗിക്കുന്നുവെന്നും കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം ജനങ്ങൾ മനസിലാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കം, മുത്തലാഖ് നിയമം തുടങ്ങിയ സെൻസിറ്റിവ് വിഷയങ്ങൾ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് ചർച്ചചെയ്യുന്നു. കോൺഗ്രസ് എന്തുകൊണ്ടാണ് മഹാകുംഭമേളയെ പ്രോത്സാഹിപ്പിക്കാത്തത്. രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ കോൺഗ്രസ് എന്തുകൊണ്ടാണ് പരാചയപ്പെട്ടത്. നിരന്തരം വ്യാജ പ്രചരണങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.