ബം​ഗ്ലാദേശ് വിമോചനത്തിൽ ഭാരതത്തിന്റെ പങ്ക് സുപ്രധാനം ; ദേശീയദിനത്തിൽ യൂനുസിന് കത്തെഴുതി പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബം​ഗ്ലാദേശ് വിമോചനത്തിൽ ഭാരതത്തിന്റെ പങ്ക് സുപ്രധാനം ; ദേശീയദിനത്തിൽ യൂനുസിന് കത്തെഴുതി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 10:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1971-ലെ വിമോചന യുദ്ധത്തിലെ ഭാരതത്തിന്റെ പങ്ക് ഓർമിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കത്തയച്ചത്. ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിത്തറയെ കുറിച്ചും കത്തിൽ പരാമർശിക്കുന്നു.

ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത് ആരംഭിക്കുന്നത്. ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറയായും ചരിത്രത്തിന്റെയും ത്യാ​ഗങ്ങളുടെയും അടയാളമായും ഈ ദിവസം നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും അഭിലാഷങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനും ഈ ബന്ധം മുന്നോട്ട് നയിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. പരസ്പര താത്പര്യങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യം നൽകികൊണ്ട് പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബം​ഗ്ലാദേശ് ദേശീയ ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആശംസകൾ അറിയിച്ചു. ബം​ഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം എക്കാലവും നിലനിൽക്കുമെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം എന്നും ശക്തമായി നിലനിൽക്കും. വ്യാപാരം, മൾട്ടിമോഡൽ കണക്റ്റിവിറ്റി, വികസന പങ്കാളിത്തം, വൈദ്യുതി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം നിലനിർത്തുന്നു. ബം​ഗ്ലാദേശ് സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അറിയിക്കുന്നു- രാഷ്‌ട്രപതി കുറിച്ചു.

1971-ൽ പാകിസ്താൻ സൈന്യത്തിനെതിരെ പോരാടി വിജയിച്ചതിന്റെ അടയാളമായാണ് ബം​ഗ്ലാദേശ് ദേശീയദിനം ആചരിക്കുന്നത്. പ്രധാനമന്ത്രി 2021-ൽ ഈ ദിവസത്തെ ഇന്ത്യ- ബം​ഗ്ലാദേശ് സൗഹൃദദിനമായി പ്രഖ്യാപിച്ചിരുന്നു.

Tags: bangladeshprime minister narendra modiMuhammad YunusNational day
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies