വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ചെങ്കടലിലെ ഈജിപ്ഷൻ തീരത്താണ് സംഭവം നടന്നത്.
മുങ്ങിക്കപ്പലിൽ നാൽപ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഹുർഘദയിലെ പവിഴപ്പുറ്റുകൾ കാണാൻ സമുദ്രത്തിനടിയിലൂടെ മുങ്ങിക്കപ്പലിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഹുർഘദയിലെ മരീന ഹോട്ടലിന് മുൻവശത്താണ് സംഭവം നടന്നത്. 29 പേരെ ഇതിനോടകം രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















