ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ രണ്ടുപേരെ വധിച്ച് സുരക്ഷാ സേന. കത്വ ജില്ലയിൽ ഇന്ന് വൈകിട്ടാണ് ആക്രമണം നടന്നത്. അഞ്ചു പൊലീസുകാർക്കും വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. ജുതാനയിലെ നിബിഢ വനത്തിൽ നാലോ അഞ്ചോ ഭീകരർ ഒളിച്ചിരിക്കുന്നതായും. ഇവരെ സുരക്ഷാ സേന കണ്ടെത്തിയതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.
ഹിരാനഗർ സെക്ടറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ജാഖോലെ ഗ്രാമത്തിന് സമീപമാണ് വെടിവയ്പ്പ് ഉണ്ടായത്, ഞായറാഴ്ച (മാർച്ച് 23) നേരത്തെ വെടിവയ്പ്പ് നടന്ന സ്ഥലമാണിത്. കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അവസാന റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഇരുവിഭാഗവും തമ്മിൽ വെടിവയ്പ്പ് തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ (എസ്ഒജി) ഉൾപ്പെട്ട രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ കത്വയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.