നൈപിദൗ: മ്യാൻമറിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയ്ലിൽ 7.7 തീവ്രത രേഖപ്പെടുത്തിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്ലൻഡിലടക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ലോകത്തെമ്പാടും നിന്നുള്ള വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ബാങ്കോക്കിൽ അതിശക്തമായ പ്രകമ്പനമാണുണ്ടായത്.
ബംഗ്ലാദേശിലും ചൈനയിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായെന്നാണ് റിപ്പോർട്ട്. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസ് നൽകുന്ന വിവരമനുസരിച്ച് ഭൂകമ്പത്തിന്റെ തീവ്രത 6.9 ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയാണ് തീവ്രത 7.7 ആണെന്ന് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം മ്യാൻമർ നടത്തിയിട്ടില്ല. മധ്യ മ്യാൻമറിലെ മണ്ഡലായ് നഗരത്തിടുത്ത് പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Whole Bangkok shook like Crazy! #Bangkok #earthquake pic.twitter.com/99v7ySZDGc
— Srushti Gopani (@DrSrushtiG) March 28, 2025
Big earthquake in Bangkok. Whole building was shaking for 3 min or so pic.twitter.com/ztizXSoGl1
— On The Rug (@On_the_Rug) March 28, 2025
ബാങ്കോക്കിൽ ജനങ്ങൾ പരിഭ്രാന്തിയിലാവുകയും കെട്ടിടത്തിന് പുറത്തേക്ക് ഓടുകയും ചെയ്തു. ഇന്ത്യൻ സമയം 11.50ഓടെയാണ് ഭൂചലനമുണ്ടായത്. ശക്തമായ തുടർചലനങ്ങളുണ്ടായെന്നാണ് വിവരം. അതിശക്തമായ ഭൂചലനമായതിനാൽ വൻ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. പാലങ്ങളും കെട്ടിടങ്ങളും തകർന്നുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.