കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ ചിത്രീകരിച്ചതെന്ന പേരിൽ വീഡിയോ ചോർന്നതിൽ വിശദീകരണവുമായി തമിഴ് നടിയും അവതാരകയുമായ ശ്രുതി നാരായണൻ. വീഡിയോ പ്രചരിപ്പിക്കുന്നവരെ രൂക്ഷ ഭാഷയിൽ വിമർശിച്ച അവർ അതൊരു എഐയിൽ നിർമിച്ച ഡീപ്ഫേക്ക് വീഡിയോയാണെന്നും വ്യക്തമാക്കുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് അതൊരു തമാശയാണ്, പക്ഷേ എനിക്കോ കുടുംബത്തിനോ അതൊരു കഠിനമായ വേദനയാണ്. ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല.
ഞാനൊരു സ്ത്രീയാണ്. എനിക്കും എന്റെ ഉറ്റവർക്കും വല്ലാത്ത വേദനയാണ് നിങ്ങൾ നൽകുന്നത്. ദയവ് ചെയ്ത് അതിങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കരുത്. അത്രയ്‌ക്ക് നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയും പെങ്ങളുടെയോ കാമുകിയടെയോ വീഡിയോ പോയി കാണൂ, ആസ്വദിക്കൂ എന്നിട്ട് പ്രചരിപ്പിക്കൂ. അവർക്കും എന്നെ പോലുള്ള ശരീരമല്ലേ ഉള്ളത്.— നടി ചോദിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ലിങ്ക് ചോദിക്കുന്നത് അവസാനിപ്പിക്കൂ.
ഇതൊരു മനുഷ്യന്റെ ജീവിതമാണ്, നിങ്ങളുടെ എൻ്റർടൈൻമെന്റല്ല. ഇരയെ കുറ്റപ്പെടുത്തുന്ന നിരവധി കമൻ്റുകൾ കണ്ടു. പുരുഷന്മാരാടാണ് ചോദിക്കുന്നത്, എന്തുകൊണ്ടാണിങ്ങനെ? എപ്പോഴും എന്തുകൊണ്ടാണ് സ്ത്രീ മാത്രം അതിന് വിധിക്കപ്പെടുന്നത്. അറപ്പുളവാക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്. ഇതെല്ലാം നിയമത്തിലൂടെ നേരിടുമെന്നും നടിവ്യക്തമാക്കുന്നു.