തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ലെന്ന നിർണായക തീരുമാനവുമായി ടെക്നോപാർക്ക്. ടെക്നോപാർക്കിലെ 250-ലധികം കമ്പനികളാണ് തീരുമാനമെടുത്തത്. ടെക്നോപാർക്കിൽ ജോലി തേടുന്നവർക്ക് ഇനിമുതൽ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ലെന്നും ലഹരി ഉപയോഗിക്കാത്തവർ ആയിരിക്കണമെന്നും കമ്പനികൾ അറിയിച്ചു.
ടെക്നോപാർക്കിലെ കമ്പനികളിലേക്ക് ജോലിക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ വൈദ്യപരിശോധനയ്‌ക്ക് വിധേയരാകണം. മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടിയും വരുമെന്നാണ് നിബന്ധന.
കേരളത്തിലെ 250-ലധികം ഐടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റേതാണ് തീരുമാനം. ലഹരി ഉപയോഗിക്കുന്നവരെ ജോലിക്കായി പരിഹണിക്കേണ്ടതില്ലെന്ന് സംഘാടന തീരുമാനിച്ചു.















