എമ്പുരാൻ സിനിമ റീ സെൻസറിംഗിന് വിധേയമാക്കിയത് അനിവാര്യമായ നടപടിയാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. ഇങ്ങനെയൊരു സിനിമ ഇറങ്ങരുതെന്നാണ് തന്റെ അഭിപ്രായമെന്നും ശശികല ടീച്ചർ പറഞ്ഞു. വിവാദമായി മാറിയ എമ്പുരാൻ സിനിമയെ കുറിച്ച് ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അവർ.
“സിനിമ ആസ്വദിക്കാനുള്ളതാണ്. അതുപോലെ രാഷ്‌ട്രത്തിന്റെ നിയമങ്ങളോടും രാഷ്‌ട്രത്തിന്റെ സംവിധാനങ്ങളോടുമൊക്കെ പുലർത്തേണ്ട ഒരു മര്യാദയുണ്ട്. അത് സിനിമ പുലർത്തിയിട്ടില്ല. റീ സെൻസറിംഗ് നടക്കുന്നു എന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇനിയെങ്കിലും രാഷ്‌ട്രവിരുദ്ധമായ അല്ലെങ്കിൽ കേന്ദ്ര ഏജൻസികളെ അപമാനിക്കുന്ന സിനിമകൾ ഇറങ്ങരുത്”.
എന്താണ് സംഭവിച്ചതെന്ന് അറിയാവുന്നവർ ജീവിച്ചിരിക്കേ, ഇത്തരത്തിലൊരു പുനഃസൃഷ്ടി നടത്തുക എന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. വൈകിയാണെങ്കിലും ഇങ്ങനെയൊരു നടപടി ഉണ്ടായതിൽ സന്തോഷമുണ്ടെന്നും ശശികല ടീച്ചർ പറഞ്ഞു.