റിയാലിറ്റി ഷോയിലൂടെ വന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ നടിയാണ് മഞ്ജു പത്രോസ്. സുഹൃത്തായ സിമിക്കൊപ്പം നിരവധി ബ്ലോഗുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും വീഡിയോകൾ നിരവധി ആരാധകരെന്ന പോലെ വിമർശകരുമുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം അതിനെ കുറിച്ച് മനസ് തുറന്നത്. നമ്മൾ ഒന്നിച്ച് വ്ലോഗിംഗ് തുടങ്ങിയതിന് പിന്നാലെ കൂടുതൽ നേരിട്ട ചോദ്യം ലെസ്ബിയൻസ് ആണോ എന്നായിരുന്നു. നല്ലൊരു സൗഹൃദത്തെ ആൾക്കാർ ഈ രീതിയിലാണ് കാണുന്നതെന്ന് മനസിലാക്കുമ്പോൾ അതിശയമാണ്. ഒരു സൗഹൃദത്തെ സൗഹൃദമായി കാണാൻ കഴിയാത്ത ഒരു സമൂഹമായി നമ്മൾ അധഃപതിച്ചു കഴിഞ്ഞെന്നും മഞ്ജു പറഞ്ഞു.
വെറുതെയല്ല ഭാര്യ’ റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമത്സരാർത്ഥിയായിരുന്നു സിമി. അവിടെ തുടങ്ങിയ സൗഹൃദമാണ്13 വർഷമായി തുടരുന്നത്. ”പണ്ടൊക്കെ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സംസാരിക്കുമ്പോഴാണ് അത് എന്താണെന്ന്
ചിലർ നോക്കിയിരുന്നത്. ഇന്ന് സ്ത്രീകൾ തമ്മിൽ സംസാരിച്ചാലും അത്ഭുതത്തോടെ നോക്കും.
വളരെ ഊർജസ്വലവും പോസറ്റീവ് എനർജി നൽകുന്ന വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി ഞങ്ങൾ സമയം കണ്ടെത്തുന്നത്. അതൊന്നും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾ ലെസ്ബിയൻസ് ആണെന്നു പറഞ്ഞ് നിരവധി കമന്റുകൾ വരുന്നുണ്ട്””ലെസ്ബിയനായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ തന്നെ ജീവിക്കട്ടെ. ഞാൻ അങ്ങനെയല്ല. അതുകൊണ്ടു തന്നെ അങ്ങനെ വിളിക്കണ്ട. ലെസ്ബിയൻ ആയിട്ടുള്ളവരെ നോക്കി അതിശയിച്ചു നിൽക്കേണ്ട ആവശ്യവുമില്ല. മഞ്ജു പത്രോസ് വ്യക്തമാക്കി.