കൊച്ചി: കളക്ടർ ബ്രോ എന്ന പേരിൽ അറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിന്റെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. “ആ തീരുമാനം ഇന്ന് എടുക്കുന്നു” എന്നാണ് പ്രശാന്ത് ഫേസ്‌ബുക്കിൽകുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റിനെ തുടർന്ന് പ്രശാന്ത് സിവില്‍ സര്‍വീസില്‍ നിന്നും രാജി സമര്‍പ്പിച്ചേക്കുമോയെന്ന അഭ്യൂഹം പടരുകയാണ്.ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ ആളാണ് എൻ പ്രശാന്ത്. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ പുതിയ പോസ്റ്റിലും ചര്‍ച്ചകള്‍ നിരവധിയാണ്.
സിവില്‍ സര്‍വീസിലെയും പുറത്തെയും അടുപ്പക്കാർ വിളിച്ചിട്ടും പ്രശാന്ത് ഫോണടെുക്കുകയോ, പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. ഏപ്രില്‍ ഒന്നായ ഇന്ന് അദ്ദേഹം ഏപ്രില്‍ ഫൂളാക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ എന്നും വാദമുഖങ്ങള്‍ ഉയരുന്നുണ്ട്.
ദീര്‍ഘകാലമായി സംസ്ഥാന സര്‍ക്കാരുമായി പ്രശാന്ത് അകല്‍ച്ചയിലാണ്. ആറുമാസമായി പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള റിവ്യൂ കമ്മറ്റി പ്രശാന്തിനെതിരെ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. . ഈ സാഹചര്യത്തിലാണ് പ്രശാന്ത് രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി ആയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതും പ്രശാന്തിന്റെ രാജി എന്ന ഊഹത്തിനു സാധുത കൂട്ടുന്നു.















