മുൻ സൂപ്പർ താരത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ ഭാര്യ രംഗത്ത്. ഡബ്ല്യു.ഡബ്ല്യു.ഇ (വേൾഡ് റെസലിംഗ് എന്റർടെയ്ൻമെന്റ്) സൂപ്പർ താരം ഹൾക്ക് ഹോഗനെതിരെയാണ് ആരോപണം. ഹൾക്ക് കടുത്ത ലൈംഗികതയുടെ അടിമയും നുണയനുമാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ലിൻഡ പറഞ്ഞു. ടെറി യൂജിൻ ബൊളിയ എന്നാണ് ഹൾക്ക് ഹോഗന്റെ യഥാർത്ഥ നാമം.
“അയാൾ നുണയനും സെക്സ് അഡിക്ടുമാണെന്നും ലിൻഡ തുറന്നടിച്ചു.. എന്നിട്ടും അയാൾ ഒരു ഹീറോയാണ്, അല്ലേ? ലിൻഡ ചോദിച്ചു. തന്റെ കുടുംബം തകരാനും മകൾ തന്നിൽ നിന്നും അകലാനും കാരണം ഹൾക്ക് ആണെന്നും ലിൻഡ കുറ്റപ്പെടുത്തി. കഴിഞ്ഞ ഏഴ് വർഷമായി മകൾ എന്നോട് സംസാരിച്ചിട്ടില്ല. 36കാരിയായ മകൾ ബ്രൂക്ക് വീടും കുടുംബവും ഉപേക്ഷിച്ച് പ്രത്യേകമാണ് കഴിയുന്നത്. മകളുടെ വിവാഹം കഴിഞ്ഞ് ഇപ്പോൾ ഇരട്ടകുട്ടികളുടെ മാതാവാണ്. എന്നാൽ ഇക്കാര്യങ്ങളൊന്നും അവൾ ഞങ്ങളോട് പറഞ്ഞില്ല.
ഒരുപാട് തവണ ഹൾക്കിന് തെറ്റ് തിരുത്താനും കുടുംബത്തിലേക്ക് തിരിച്ച് വരാനും അവസരങ്ങൾ നൽകിയെന്നും ലിൻഡ പറഞ്ഞു. തന്റെ ജീവിതത്തിലെ ആകെയുള്ള സന്തോഷം തന്റെ മകൻ നിക്ക് ഹോഗനാണെന്നും അവർ പറയുന്നുണ്ട്. എന്നാൽ അമ്മയുടെ ആരോപണങ്ങൾ മകൾ ബ്രൂക്ക് നിഷേധിച്ചു. അമ്മയുമായുള്ള പ്രശ്നനത്തിന് കാരണം പിതാവല്ലെന്നും അല്ലെന്ന് ബ്രൂക്ക് പറഞ്ഞു.
1983ൽ ആയിരുന്നു ഹൾക്കും ലിൻഡയും തമ്മിലുള്ള വിവാഹം. 2009ൽ ഇവർ വേർപിരിഞ്ഞു. ഇതിന് ശേഷം ഹൾക്ക് ഹോഗൻ രണ്ട് തവണ കൂടി വിവാഹം കഴിച്ചു. ഡബ്ല്യു. ഡബ്ല്യു. ഇയിലെ മികച്ച താരങ്ങളിൽ ഒരാളായിട്ടാണ് ഹോഗൻ അറിയപ്പെടുന്നത്. എന്നാൽ 2015 ൽ വംശീയ പരാമർശങ്ങളെ തുടർന്ന് അദ്ദേഹം ഡബ്ല്യു. ഡബ്ല്യു. ഇയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ഡബ്ല്യു. ഡബ്ല്യു. ഇ യുടെ നെറ്റ്ഫ്ലിക്സ് സ്പെഷ്യലിൽ തിരിച്ചെത്തി.















