പാസ്റ്റർക്ക് ജീവപര്യന്തം; സ്വയം പ്രഖ്യാപിത ക്രിസ്ത്യൻ പ്രവാചകന് പീഡനക്കേസിൽ ശിക്ഷ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പാസ്റ്റർക്ക് ജീവപര്യന്തം; സ്വയം പ്രഖ്യാപിത ക്രിസ്ത്യൻ പ്രവാചകന് പീഡനക്കേസിൽ ശിക്ഷ

Janam Web Desk by Janam Web Desk
Apr 1, 2025, 02:19 pm IST
FacebookTwitterWhatsAppTelegram

പാസ്റ്റർ ബജീന്ദർ സിം​ഗിന് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ച് കോടതി. 2018ൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലാണ് ശിക്ഷാവിധി. കേസിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ചയായിരുന്നു കോടതി കണ്ടെത്തിയത്. തുടർന്ന് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുകയായിരുന്നു. മൊഹാലി കോടതിയാണ് കേസ് പരി​​ഗണിച്ചത്. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി വിക്രാന്ത് കുമാറിന്റേതാണ് വിധി.

42-കാരനായ ബജീന്ദർ നിലവിൽ പട്യാല ജയിലിൽ കഴിയുകയാണ്. മൊഹാലിയിലെ സിക്കാപ്പൂർ പൊലീസ് സ്റ്റേഷനിൽ 2018-ലായിരുന്നു ഇയാൾക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്.

വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് വാ​ഗ്ദാനം ചെയ്ത് അടുപ്പത്തിലാവുകയും വസതിയിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ന​ഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഈ കേസിലാണ് പാസ്റ്റർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ബജീന്ദർ ഒരു സൈക്കോ ആണെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഇതേ കുറ്റകൃത്യം തുടരുമെന്നും പരാതിക്കാരി പ്രതികരിച്ചു. ഇരകളായ നിരവധി പെൺകുട്ടികളുടെ വിജയമാണ് കോടതി വിധിയെന്നും ഇരകൾക്ക് നേരെ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

സ്വയം പ്രഖ്യാപിത ക്രിസ്ത്യൻ പ്രവാചകനായിരുന്ന ബജീന്ദർ, യേശു യേശു എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ട് പള്ളികൾ ഇയാൾ നോക്കിനടത്തിയിരുന്നു. ജലന്ദറിലും മജ്രിയിലുമാണ് ഇവ രണ്ടും സ്ഥിതിചെയ്യുന്നത്. പത്ത് വർഷം മുൻപായിരുന്നു ഇയാൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതെന്നാണ് വിവരം. കൊലക്കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ഇത്. തുടർന്ന് 2012 മുതൽ ഇയാൾ പാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. അത്ഭുതസിദ്ധിയിലൂടെ മാരകരോ​ഗങ്ങൾ സുഖപ്പെടുത്തുമെന്നാണ് ബജീന്ദർ സിം​ഗിന്റെ അവകാശവാദം.

2018ൽ പീഡനക്കേസ് രജിസ്റ്റർ ചെയ്ത സമയത്ത് ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എയർപോർട്ടിൽ നിന്നായിരുന്നു പ്രതി പിടിയിലായത്.

Tags: rape caselife imprisonmentPastor Bajinder SinghYeshu Yeshu ProphetBajinder Singh
ShareTweetSendShare

More News from this section

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

Latest News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies