തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഭാരതീയ വിചാരകേന്ദ്രം സന്ദർശിച്ചു . ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്കൃതി ഭവൻ സന്ദർശിച്ച അദ്ദേഹം ഡയറക്ടർ ആർ. സഞ്ജയനുമായി കൂടിക്കാഴ്ച നടത്തി.
പി.പരമേശ്വർജി സ്മൃതി സംഗ്രഹാലയത്തിലെ പരമേശ്വർജിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയ ശേഷം, ആദ്യമായാണ് അദ്ദേഹം ഭാരതീയ വിചാരകേന്ദ്രം സന്ദർശിക്കുന്നത്.















