തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ പേരിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അവസാന റിലീസായ പുഷ്പ 2 വലിയ വിജയം നേടിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ന്യൂമറോളജി പ്രകാരമാണ് പേരിൽ മാറ്റം വരുത്തുന്നതെന്ന് കോയ്മോയിയും സിനി ജോഷും റിപ്പോർട്ട് ചെയ്യുന്നു. ന്യൂമറോളജി പ്രകാരം പേരിൽ താരം കൂടുതൽ അക്ഷരങ്ങൾ കൂട്ടിച്ചേർത്തേക്കുമെന്നാണ് സിനി ജോഷ് റിപ്പോർട്ട് ചെയ്യുന്നത്.
കരിയറിലും ജീവിതത്തിലും പുതിയ ഉയരങ്ങളിലെത്താനും കൂടുതൽ വിജയങ്ങൾ നേടാനുമാണ് പുതിയ നീക്കമെന്നും അവർ പറയുന്നു. അതേസയം നടന്റെയോ ടീമിന്റെയോ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണങ്ങളും ഇതുസംബന്ധിച്ച് ഉണ്ടായിട്ടില്ല. U,N എന്നീ അക്ഷരങ്ങളാണ് പേരിനൊപ്പം കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. “ALLUU ARJUNN” എന്നായിരിക്കും നടന്റെ പുതിയ പേരെന്നാണ് സൂചന.
താരം ഇനി അറ്റ്ലിയുടെ പടത്തിലാകും അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ എട്ടിന് ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റുകൾ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകൻ ത്രിവിക്രം ശ്രീനിവാസുമായി താരം കൈകോർക്കുന്നുണ്ട്. ഇതൊരു ഒരുമിത്തോളജിക്കൽ സിനിമയാകുമെന്നാണ് റിപ്പോർട്ട്.















