റീ സെൻസറിംഗിന് പിന്നാലെ എമ്പുരാനിൽ നിന്ന് വെട്ടിമാറ്റിയത് 24 ഭാഗങ്ങൾ. മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ വിവാദ സീനുകളെല്ലാം ചിത്രത്തിൽ നിന്നും പൂർണമായും ഒഴിവാക്കി. പ്രധാന വിവാദങ്ങളിലൊന്നായ വില്ലന്റെ പേരും മാറ്റിയിട്ടുണ്ട്. ബൽദേവ് എന്നതാണ് പുതിയ പേര്.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ പൂർണമായും നീക്കം ചെയ്തു. എൻഐഎയെ കുറിച്ചുള്ള പരാമർശങ്ങൾ മ്യൂട്ട് ചെയ്തു. ചിത്രത്തിന്റെ നന്ദി കാർഡിൽ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. പേര് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്.
പൃഥ്വിരാജിന്റെ കഥാപാത്രമായി സയീദ് മസൂദിന്റെയും അച്ഛൻ കഥാപാത്രത്തിന്റെയും സംഭാഷണ രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. വില്ലന്മാർ നടത്തുന്ന പല പരാമർശങ്ങളും മാറ്റി. റീ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് രാത്രി മുതൽ തിയേറ്ററുകളിലെത്തും.