മാർച്ച് 27ന് റിലീസ് ചെയ്ത ആദ്യ ദിനം, ആദ്യ ഷോ കഴിഞ്ഞതുമുതൽ വിവാദത്തിന്റെ പടുകുഴിയിലേക്ക് വീണ ചിത്രമാണ് എമ്പുരാൻ. ഗോധ്രാനന്തര കലാപം ഏകപക്ഷീയമായ രീതിയിൽ ആവിഷ്കരിച്ചുവെന്നതാണ് സിനിമ നേരിട്ട ഏറ്റവും വലിയ വിമർശനം. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തതും മുല്ലപ്പെരിയാർ അണക്കെട്ട് ബോംബിട്ട് തകർക്കാൻ പോലും മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ചതും സിനിമയെ വിവാദത്തിലാക്കി. സോഷ്യൽമീഡിയയിൽ എതിർപ്പുകൾ ഒരുവശത്ത് ശക്തമായപ്പോൾ ഗുജറാത്ത് കലാപം കാണിച്ചെന്ന ആഘോഷത്തിലായിരുന്നു മറ്റൊരു വിഭാഗം. ആവറേജ് നിലവാരമുള്ള സിനിമ, വിമർശനങ്ങളുടെയും വിവാദങ്ങളുടെയും ബലത്തിൽ തീയേറ്ററിൽ നിന്ന് പണം വാരുകയും ചെയ്തു. ഈ സാഹചര്യത്തിൽ എമ്പുരാൻ വിവാദത്തെ വിലയിരുത്തുകയാണ് സാമൂഹ്യനിരീക്ഷകനും സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ.
മനുഷ്യരെ തമ്മിലടിപ്പിച്ചു പണം ഉണ്ടാക്കാൻ ശ്രമിച്ച എമ്പുരാൻ എന്ന സിനിമയും അതിന്റെ അണിയറ പ്രവർത്തകരും സമൂഹത്തോട് ചെയ്ത ചതി തുറന്ന് പറയേണ്ടതാണെന്ന് അഖിൽ മാരാർ പറയുന്നു.
സിനിമയിൽ കലാപം കാണിക്കാം, എന്നാൽ കാശുണ്ടാകാൻ വേണ്ടി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ അപകടകരമാണെന്നും എതിർക്കപ്പെടേണ്ടതാണെന്നുമാണ് അഖിൽ മാരാറിന്റെ നിരീക്ഷണം. ‘ജനഗണമന’ എന്ന സിനിമയുടെ ട്രെയിലർ കണ്ട് അന്നത്തെ ബിജെപി നേതാവ് സന്ദീപ് വാര്യർ പ്രതികരിച്ച സംഭവം അഖിൽ മാരാർ ഓർമിപ്പിച്ചു. സിനിമയിൽ ഇല്ലാത്ത രംഗങ്ങൾ ട്രെയിലറിൽ ബോധപൂർവം സൃഷ്ടിച്ച ശേഷം അതിനെതിരെ ബിജെപി നേതാവ് രംഗത്ത് എന്ന് പറഞ്ഞായിരുന്നു ആ സിനിമ മാർക്കറ്റ് ചെയ്തത്. ‘ബിജെപി ആ സിനിമയ്‌ക്കെതിരെ’ എന്നാകുമ്പോൾ സിനിമയുടെ മാർക്കറ്റിംഗ് സാധ്യത ഉയരുന്നതും സിനിമ വിജയമായി മാറുന്നതും ഇന്നാട്ടിലെ മുസ്ലിം സമൂഹത്തെ അത്രയേറെ മണ്ടന്മാർ ആയി ഇവർ കാണുന്നത് കൊണ്ടാകാം. അല്ലെങ്കിൽ ബിജെപയെ അവർ അത്രയേറെ വെറുക്കുന്നത് കൊണ്ടാകാമെന്നും അഖിൽ മാരാർ പറയുന്നു.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: