ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അടക്കം 2 പേർ പിടിയിലായി. ഇവരിൽ നിന്ന് മൂന്ന് കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ചെന്നൈ സ്വദേശി തസ്ലിമ സുൽത്താൻ (ക്രിസ്റ്റീന), മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഇരുവരും ചേർന്ന് കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തു.