പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് കുറുകെയുള്ള ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്താൻ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യത്തിന്റെ കൃഷ്ണ ഘാട്ടി ബ്രിഗേഡിന്റെ കീഴിലുള്ള നാൻഗി ടെക്രി ബറ്റാലിയനിലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വെടിയവയ്‌പ്പിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കത്വയിലെ പഞ്ച്തീർത്തി പ്രദേശത്താണ് ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത ഓപ്പറേഷൻ നടക്കുന്നത്.















