ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ അവതരണ വേളയിൽ മുനമ്പം ജനതയുടെ പോരാട്ടം പരാമർശിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു. കേരളത്തിലെ മുനമ്പത്ത് 600 ഓളം കുടുംബങ്ങളുടെ ഭൂമിക്കാണ് വഖ്ഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബിൽ നിയമമാകുന്നതോടെ മുനമ്പത്തുകാരുടെ ഭൂമി തിരികെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
വഖ്ഫ് ബിൽ അവതരണം മുനമ്പം നിവാസികളും സമരസമിതിയും തത്സമയം വീക്ഷിക്കുകയാണ്. ഇതിനിടെയാണ് മുനമ്പം സഭയിൽ ഉയർന്ന് കേട്ടത്. കേരളത്തിലെ ഇടത്-വലത് എംപിമാർ ബില്ലിൽ എന്ത് നിലപാട് എടുക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും അത് നേരിട്ട് കാണാൻ കാത്തിരിക്കുകയാണ് മുനമ്പം ജനത. ബിൽ നിയമമായാൽ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.
ബില്ലിനെ എതിർത്ത് ആദ്യം രംഗത്ത് എത്തിയത് പ്രതിപക്ഷ നിരയിൽ നിന്നും കോൺഗ്രസ് എംപിയായ കെ.സി വേണുഗോപാലാണ്. വിപ്പുണ്ടായിട്ടും രാഹുലും പ്രിയങ്കയും വളരെ വൈകിയാണ് സഭയിൽ സഭയിൽ എത്തിയത്.
ഇന്ന് രാവിലെ മുനമ്പം പ്രദേശത്തിന്റെ എംപിയായ ഹൈബി ഈഡന്റെ ഓഫീസ് പരിസരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റർ പ്രതിപക്ഷത്തിന് തന്നെ വലിയ മുന്നറിയിപ്പാണ്. ‘ കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്’ എന്ന തലക്കെട്ടിൽ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്റര്‍. ‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട. മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചാണ് കോണ്‍ഗ്രസ് എംപിമാര്‍ വഖ്ഫിനൊപ്പം നിന്നത്. വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തുവെയ്‌ക്കും.മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ത്ഥനയും ദൈവം കാണാതിരിക്കില്ല’ എന്നും പോസ്റ്ററില്‍ പറയുന്നു.