മുംബൈ: ഇന്ത്യൻ മഹാസമുദ്രത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി ഇന്ത്യൻ നേവി. 2,500 കിലോ ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു. 2,386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണ് ഇതിലുണ്ടായിരുന്നത്. INS ടാർകാഷ് മുഖേന മാർച്ച് 31ന് നടത്തിയ ഓപ്പറേഷനിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. മുംബൈ ആസ്ഥാനമായ പടിഞ്ഞാറൻ നേവൽ കമാൻഡിന്റെ ഭാഗമാണ് INS ടാർകാഷ്.















