പട്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗസംബന്ധ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമേഹം കൂടിയതിനെ തുടർന്നാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹിയിലേക്ക് പോകാൻ പട്ന വിമാനത്താവളത്തിലേക്ക് വരുന്ന യാത്രാമദ്ധ്യയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടായത്. രാത്രിയോടെ ലാലു പ്രസാദിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. വിദഗ്ധ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് മാറ്റും.
ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഏറെ കാലമായി ചികിത്സയിൽ കഴിയുകയാണ് ആർജെഡി നേതാവ്. 2022-ൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.















