ഭോപ്പാൽ: വഖ്ഫ് ഭേദഗതി ബിൽ 2025 ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയപ്പോൾ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കണ്ടത്. ഇവിടെ ബുർഖ ധരിച്ച സ്ത്രീകൾ കൈകളിൽ റോസാപ്പൂക്കളും പിടിച്ച് ‘നന്ദി മോദി ജി’ എന്ന് എഴുതിയ പ്ലക്കാർഡുകളും പിടിച്ച് വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് തെരുവിലിറങ്ങി.
Women from Muslim community come out in support of Waqf Amendment Bill in Bhopal
Read @ANI Story | https://t.co/cL1FSMIqAz#WaqfAmendmentBill #Muslim #Bhopal pic.twitter.com/gx35kh6VXr
— ANI Digital (@ani_digital) April 2, 2025
ഭോപ്പാലിലെ ആനന്ദ്പൂർ, കോക്ത പ്രദേശങ്ങളിലാണ് ബുർഖ ധരിച്ച മുസ്ലീം സ്ത്രീകൾ കൈകളിൽ റോസാപ്പൂക്കൾ പിടിച്ചു കൊണ്ട് ‘നന്ദി മോദി ജി’, ‘ഞങ്ങൾ മോദി ജിയെ പിന്തുണയ്‌ക്കുന്നു’ എന്നീ പ്ലക്കാർഡുകളും അവർ പിടിച്ചിരുന്നു. ഭോപ്പാലിലെ ഹതായി ഖേഡ അണക്കെട്ടിന് സമീപവും മുസ്ലീം യുവാക്കൾ പടക്കം പൊട്ടിച്ച് ആഘോഷങ്ങൾ നടത്തി എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വഖ്ഫ് ബോർഡിന്റെ പേരിൽ ഭൂമി കൈയേറിയ സമ്പന്നരായ മുസ്ലീം നേതാക്കൾക്ക് മാത്രമേ വിഷമമുള്ളൂവെന്ന് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ഭോപ്പാലിലെ ആയിരക്കണക്കിന് മുസ്ലീം സഹോദരീ സഹോദരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വഖ്ഫ് ഭേദഗതി ബില്ലിനെയും പിന്തുണച്ചു. ഈ ബിൽ സാധാരണ മുസ്ലീങ്ങൾക്ക് എതിരല്ലെന്നും, എന്നാൽ ചില നേതാക്കൾ തങ്ങളുടെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.















