ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനിടെ ചില നടന്മാരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ബോളിവുഡ് നടി അനുപ്രിയ ഗോയങ്ക. പദ്മാവത്, ടൈഗർ സിന്ദാ ഹേ, വാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് അനുപ്രിയ. താരം ചില പ്രമുഖ വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് അവർ വാചാലയായത്. രണ്ടു തവണ എനിക്ക് അങ്ങനെ സംഭവിച്ചു. ഒന്ന് ചുംബന രംഗത്തിലായിരുന്നു. ഇന്റിമേറ്റ് രംഗത്തിൽ ഒരിക്കലും ആ വ്യക്തി എന്നെ മുതലെടുത്തു എന്ന് ഞാൻ പറയില്ല, മറിച്ച് അദ്ദേഹം ആവേശഭരിതനായി. എനിക്ക് കാണാമായിരുന്നു അദ്ദേഹം ആവേശത്തിൽ മതിമറക്കുന്നത്. അഭിനയിക്കുമ്പോൾ ഒരിക്കലും അങ്ങനെയാകരുത്. അങ്ങനെയായാൽ നമ്മൾ അതിക്രമത്തിന് ഇരയായതായി തോന്നും. മറ്റേത് ഒരു ഇൻ്റിമേറ്റ് രംഗത്തിലായിരുന്നു.
ഞാൻ അതിൽ അത്ര ഓക്കെ അല്ലാത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതിലെ സ്ത്രീയുടെ അരയിൽ പിടിക്കുന്ന രംഗം എന്റെ കോ-സ്റ്റാർ എളുപ്പം ചെയ്യുമെന്ന് കരുതി. എന്നാൽ അയാൾ എന്റെ നിതംബത്തിലാണ് കടന്നുപിടിച്ചത്. അതൊരിക്കലും ആവശ്യമില്ല,അയാൾക്ക് എന്റെ അരയിൽ കൈ വച്ചാൽ മതി. പിന്നീട് ഞാൻ അയാളുടെ കൈ എന്റെ അരയിലേക്ക് നീക്കി വച്ചു. അധികം താഴേക്ക് പോകേണ്ടെന്ന് പറഞ്ഞു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിക്കാൻ എനിക്ക് അപ്പോൾ കഴിഞ്ഞില്ല. തെറ്റായിരുന്നുവെന്ന് അയാൾ പിന്നീട് പറഞ്ഞു.അപ്പോൾ പറഞ്ഞില്ലെങ്കിലും, അടുത്ത ടേക്കിൽ ഇത്തരം പരിപാടി ആവർത്തികരുതെന്ന് പറഞ്ഞാതായും നടി പറഞ്ഞു. അത് അയാൾ അനുസരിച്ചു. ചുംബന രംഗങ്ങളിൽ ചിലർ മാന്യമായി പെരുമാറും മറ്റു ചിലർ അതിരുവിടും. അത് ഒരിക്കലും സഹിക്കാനാകില്ല—നടി വ്യക്തമാക്കി.