കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുനമ്പത്ത് ആഹ്ലാദ പ്രകടനം. വഖ്ഫ് അധിനിവേശത്തിൽ വലയുന്ന മുനമ്പത്തെ ജനങ്ങളാണ് പടക്കം പൊട്ടിച്ചും നരേന്ദ്ര മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചും ആഹ്ളാദ പ്രകടനം നടത്തിയത്.
നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ ഇടതു വലത് എംപിമാരെ മുനമ്പത്തെ ജനത വിമര്‍ശിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു. എന്നാൽ മുനമ്പം വഖ്ഫ് അധിനിവേശിത ഭൂമിയിലെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.
പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി ഇന്ന് രാഷ്‌ട്രപതി ഭവന് കൈമാറും. പുതിയ ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ യാണ്നിയമമാകുക.