ആലപ്പുഴ : സി പിഎം എം പാർട്ടി കോൺഗ്രസ് മധുരയിൽ നടക്കുമ്പോൾ ആലപ്പുഴയിൽ കൂട്ടരാജി. തുമ്പോളിയിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 പാർട്ടി അംഗങ്ങളുമാണ് സിപിഎം വിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാതെ വന്നതോടെയാണ് ഇവർ കൂട്ടമായി പാർട്ടി അംഗത്വം ഉപേക്ഷിച്ചത്.
ഒരു ബ്രാഞ്ച് സെക്രട്ടറി നേരത്തെ രാജി വച്ച് CPI യിൽ ചേർന്നിരുന്നു
പാർട്ടിയുടെ സമ്മേളനങ്ങളുമായി ബന്ധപ്പെട്ടു നടന്ന അംഗത്വ പരിശോധനയിൽ (സ്ക്രൂട്ടിനി ) കൃത്രിമമെന്നും പരാതിയുണ്ട്. നേതൃത്വത്തെ എതിർക്കുന്നവരെ ഒഴിവാക്കാൻ ബ്രാഞ്ചുകളിൽ സ്ക്രൂട്ടിനിയും നടന്നില്ല എന്നും ആരോപണം. സ്ക്രൂട്ടിനി നടത്താത്തതിനാൽ ആലപ്പുഴ നഗരസഭാ അംഗം ഉൾപ്പെടെ 67 പേരുടെ അംഗത്വവും ഇല്ലാതാവും.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയ ആളെ എതിർപ്പ് അവഗണിച്ച് ലോക്കൽ കമ്മിറ്റി അംഗമാക്കിയതിലാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. പി.പി.ചിത്തരത്ത്ജൻ MLA യെ പരസ്യമായി അസഭ്യം പറഞ്ഞ ആളിനെയാണ് ഒരു വിഭാഗം നേതാക്കൾ ഇടപെട്ട് വീണ്ടും LC അംഗമാക്കിയത്. ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ ജില്ലാകമ്മിറ്റി ഇടപെട്ടിട്ടും പ്രശ്നപരിഹാരം ഉണ്ടായില്ല.
പാർട്ടി അംഗങ്ങളുടെ കൊഴിഞ്ഞു പോക്കിൽ മധുര പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ തന്നെയാണ് ആലപ്പുഴയിലെ കൂട്ടരാജി എന്നതിൽ പാർട്ടി അണികൾ ഞെട്ടിയിരിക്കുകയാണ്.















