ദ്വാരകാധീശന്റെ അനുഗ്രഹം തേടിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ അനന്ത് അംബാനിയുടെ പദയാത്ര പരിസമാപ്തിയിയിലേക്ക്. മൂപ്പതാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 140 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് അദ്ദേഹം ദ്വാരകയിൽ എത്തുന്നത്. എട്ട് ദിവസം മുൻപ് ഗുജറാത്തിലെ ജാംനഗറിൽ നിന്നുമാണ് അദ്ദേഹം പദയാത്ര ആരംഭിച്ചത്. രാമനവമി ദിനമായ ഏപ്രിൽ 6ന് അനന്ത് ദ്വാരകയിൽ എത്തും. അന്ന് അംബാനി കുടുംബമാകെ അനന്തിന് വേണ്ടി ദ്വാരകയിൽ എത്തും.
ജാംനഗറിലെ വീട്ടിൽ നിന്ന് ദ്വാരകയിലേക്കുള്ള പദയാത്ര ആരംഭിച്ചതെന്ന് അനന്ത് അംബാനി മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ ദ്വാരകയിലെത്തും. ഏതൊരു പ്രവൃത്തിയും ചെയ്യുന്നതിന് മുമ്പ് ഭഗവാൻ ദ്വാരകാധീശനെ അനുഗ്രഹം തേടാറുണ്ട്. ” അദ്ദേഹം പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച കൊണ്ടാണ് അനന്ത് അംബാനി യാത്ര തുടരുന്നത്. സുരക്ഷാ അകമ്പടിയോടെ രാത്രിയാണ് കൂടുതലായും നടത്തം. ദിവസവും 10-12 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. വഴിയിലൂടനീളം തിലകം ചാർത്തിയും ദ്വാരകാദീശന്റെ ചിത്രങ്ങൾ സമ്മാനിച്ചുമാണ് പ്രദേശവാസികൾ അനന്ത് അംബാനിയെയും സംഘത്തെയും വരവേൽക്കുന്നത്. നൂറുകണക്കിന് പേരാണ് അനന്ത് അംബാനിക്കൊപ്പം പദയാത്രയുടെ ഭാഗമാകുന്നത്.
അനന്ത് അംബാനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്വാസകോശരോഗം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ മൂലമാണ് ശരീരഭാരം വർദ്ധിച്ചതെന്നും റിപ്പോർട്ടുകളുണ്ടയിരുന്നു. ഗണേശ ചതുർത്ഥി ആഘോഷങ്ങളിലും അനന്ത് സജീവമായി പങ്കെടുക്കാറുണ്ട്. പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ അമൃതസ്നാനവും നടത്തിയിരുന്നു.
ദ്വാരകയിൽ കൃഷ്ണനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രമാണ് ദ്വാരകാധീശ് ക്ഷേത്രം അഥവാ ജഗത് മന്ദിർ. ശ്രീകൃഷ്ണനായി അദ്ദേഹത്തിന്റെ പ്രൗത്രനായ വജ്രനാഭൻ ആണ് ഇന്നിവിടെ കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചത്. മഥുരയിൽ നിന്നും ഇവിടെ എത്തിയ കൃഷ്ണൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇവിടെയാണ് ചിലവഴിച്ചത്. ആദിശങ്കരനുമായും ദ്വാരകയ്‌ക്ക് ബന്ധമുണ്ട്.















