മധുര: പ്രഖ്യാപിച്ച് സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിൽ കഫിയ ധരിച്ചെത്തി മുദ്രാവാക്യം വിളിച്ച് പ്രതിനിധികൾ. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് കഫിയ പുതച്ചതെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ, എം.എ ബേബി. പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, അടക്കമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും മറ്റ് നേതാക്കളും കഫിയയിലാണ് പ്രത്യക്ഷപ്പെട്ടത്. ‘കര മുതൽ കടൽ വരെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവും ഇവർ മുഴക്കി.
ഏപ്രിൽ രണ്ടിനാണ് പാർട്ടി കോൺഗ്രസ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം വഖ്ഫ് ഭേദഗതി ബില്ലിൻ മേലുളള ചർച്ചയിൽ സിപിഎം എംപിമാർ എടുത്ത നിലപാട് കേരള ജനത കണ്ടതാണ്. കമ്മീഷനെ നിയമിച്ച് കണ്ണീൽ പൊടിയിടാനുള്ള ശ്രമവും പിണറായി സർക്കാർ നടത്തി. വഖ്ഫ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളായ മുനമ്പം ജനതയെ ചതിച്ച് വഞ്ചിക്കുന്ന നിലപാടാണ് രാജ്യസഭയിലെ എംപിമാരും ലോക്സഭ എംപിയും കൈക്കൊണ്ടത്.

തീരദേശത്തെ അറനൂറോളം കുടുംബങ്ങളുടെ കണ്ണീരും ജീവിത ദുരിതവും കണ്ടില്ലെന്ന് നടിച്ചവരാണ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഫിയ ധരിച്ചെത്തിയതെന്ന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. മനുഷ്യത്വമാണ് ഈ പ്രഹസനത്തിനു അടിസ്ഥാനമെങ്കിൽ ബംഗ്ലാദേശിൽ കൊലചെയ്യപ്പെട്ട ന്യൂനപക്ഷങ്ങളെ എന്തെ നിങ്ങൾ മറന്നുവെന്ന് ചോദ്യവും ഉയർത്തുന്നുണ്ട്. ഒപ്പം 50 ദിവസത്തിൽ അധികമായി ആശമാർ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സമരവും കമന്റെുകളിൽ നിറയുന്നുണ്ട്.















