കൊച്ചി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷംനാദ് ആണ് എൻ ഐ എയുടെ പിടിയിലായത്. കൊച്ചിയില്‍ വിനോദയാത്രയ്‌ക്ക് എത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്.ശ്രീനിവാസനെ ബൈക്കിലെത്തി കടയില്‍ കയറി കൊലപ്പെടുത്തിയ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഷംനാദ്.
മഞ്ചേരി സ്വദേശിയായ ഷംനാദ് കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിലായിരുന്നു. ഷംനാദിനെ എൻഐഎയുടെ അബ്‌സ്‌കൗണ്ടെർ
ട്രാക്കിംഗ് ടീമിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംരക്ഷണത്തിലായിരുന്നു ഷംനാദ്. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് ഷംനാദ്. 2022 ഏപ്രില്‍ 16-നാണ് കേസിനാസ്പദമായ സംഭവം.
ഷംസാദിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. പ്രതി നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്.പിഎഫ്ഐ നിരോധനത്തോടെ ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്നു.















