കണ്ണൂർ: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്. 12-കാരിയുടെ സഹോദരനെയാണ് യുവതി ലൈംഗിക പീഡനത്തിനിരയാക്കിയത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ മൂത്ത സഹോദരനായ 15-കാരനെയാണ് പ്രതി പീഡിപ്പിച്ചത്. നിർബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് ആൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ വിവരമറിയിച്ചു.
കഴിഞ്ഞ മാസമാണ് 12-കാരിയെ പീഡിപ്പിച്ച കേസിൽ സ്നേഹയെ അറസ്റ്റ് ചെയ്തത്. 12-കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചിരുന്നു. പിന്നീട് കൗൺസിലിംഗ് നൽകിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. പെൺകുട്ടിയെ പറഞ്ഞ് പറ്റിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.















