തിരുവനന്തപുരം : ഗുണ്ടാനേതാവ് ഷാജഹാൻ പ്രതിയായ ലഹരി കേസിൽ തൊണ്ടിമുതൽ മുക്കിയ സംഭവത്തിൽ നടപടി. മഹസറിൽ തിരുവല്ലം എസ്ഐക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ഇതുകാരണം എസ് ഐ തോമസിനെ സ്ഥലംമാറ്റും. വകുപ്പുതല അന്വേഷണവുമുണ്ടാകും.
എന്നാൽ എസ് ഐ ബോധപൂർവ്വം പ്രതിയെ സഹായിച്ചിട്ടില്ലെന്നാണ് DCP യുടെ അന്വേഷണ റിപ്പോർട്ട്. ഹാഷിഷ് ഓയിൽ ഉൾപ്പെടുത്താതിരുന്നത് ശ്രദ്ധയിൽ പെടാത്തതിനാലെന്ന് റിപ്പോർട്ട്. പിടികൂടിയ MDMA യുടെ അളവ് മാറിയത് ക്ലറിക്കൽ പിഴവെന്നുമുള്ള വിശദീകരണമാണ് വകുപ്പ് നൽകുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ഷാഡോ പൊലീസ് എയർ റൈഫിൾ ഉൾപ്പെടെ പ്രതികളെ പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയത്.
ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ തിരുവല്ലം പൊലീസ് മുക്കിയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നതിനെ തുടർന്നായിരുന്നു അന്വേഷണം. എയർ റൈഫിൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുമായി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവല്ലം പൊലീസിന് കൈമാറിയ ലഹരി കേസിലാണ് വൻ അട്ടിമറി നടന്നത്. ഗുണ്ടാ നേതാവ് ഷാജഹാൻ പ്രതിയായ കേസിൽ അട്ടിമറി നടത്തിയത് തിരുവല്ലം പൊലീസാണ് എന്നാണ് ആരോപണം.
ഗുണ്ടാ നേതാവ് ഷാജഹാനെയും കൂട്ടാളികളെയും പിടികൂടുമ്പോൾ 1.2 ഗ്രാം ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നു. തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഇത് ഒഴിവാക്കിയെന്ന് റിപ്പോർട്ട്. കള്ളി വെളിച്ചത്തായപ്പോൾ തിരുവല്ലം പോലീസ് മറ്റൊരു മഹസ്സർ തയ്യാറാക്കി എന്നും ആരോപണം. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ തിരുവല്ലം പോലീസ് മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
പ്രതികളെ പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു .0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി .06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകൾ ഒന്നുമായാണ് മഹസ്സറിൽ രേഖപ്പെടുത്തിയത്.
ഡാൻസാഫിന്റെ നീക്കവും തിരുവല്ലം പൊലീസ് ചോർത്തി നൽകി എന്നും ആരോപണം ഉണ്ടായിരുന്നു.















