ലക്നൗ: യുപിയിലെ ഇസ്ലാമത കേന്ദ്രമായ ദയോബന്ദിൽ പത്തംഗം കുടുംബം അഞ്ച് പതിറ്റാണ്ടിന് ശേഷം സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. ബഗ്രയിലെ യോഗ സാധന യശ്വീർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ഹിന്ദുമതം സ്വീകരിച്ചത്.
50 വർഷം മുൻപ് സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു മുൻതലമുറ ഇസ്ലാമതം സ്വീകരിച്ചത്. കഴിഞ്ഞ ഈദുൽ ഫിത്തർ ദിനത്തിലാണ് സ്വധർമ്മത്തിലേക്ക് മടങ്ങാൻ തിരുമാനമെടുത്തത്. ഇത് വെറുമൊരു മതപരിവർത്തനമല്ല. സ്വന്തം വേരുകളിലേക്കുള്ള തിരിച്ചുവരവാണ്. സ്വന്തം പൈതൃകം വീണ്ടെടുക്കുകയാണ്, യശ്വീർ മഹാരാജ് പറഞ്ഞു.
ഇസ്ലാമതത്തിന്റെ രീതികളുമായി പൊരുത്തപ്പെടാൻ സാധിക്കാറില്ലെന്ന് കുടുംബം പറഞ്ഞു. പുർവ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ എപ്പോഴും മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
മുതിർന്ന അംഗമായ ഇസ്ലാം, വിക്രം സിംഗ് എന്ന പേരാണ് സ്വീകരിച്ചത്. കുടുംബത്തിലെ എല്ലാവരും പേരുകളും ഔദ്യോഗികമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. വിവാദമായ ഇസ്ലാം മതപാഠശാലയായ ദാറുൽ ഉലും ദിയോബന്ദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.















