മകൻ ഗേ ആണോയെന്ന് താൻ സംശയിച്ചിരുന്നുവെന്ന് നടി മഞ്ജു പത്രോസ്. മകന് ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള അനുവാദം താൻ കൊടുത്തിട്ടുണ്ടെന്നും ഭാവിയിൽ മകന്റെ വ്യക്തിത്വത്തെ കുറിച്ച് എന്ത് പറഞ്ഞാലും അവന്റെയൊപ്പം നിൽക്കുമെന്നും മഞ്ജു പത്രോസ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“ട്രാൻസ്ജെൻഡേഴ്സ് പിള്ളേരെ കാണുമ്പോൾ ശരിക്കും എനിക്ക് ഭയങ്കര വിഷയം തോന്നും. എനിക്ക് അവരെ വലിയ ഇഷ്ടമാണ്. അവർ സ്വയം തിരിച്ചറിയുന്നത് മുതൽ വീട്ടിൽ അവതരിപ്പിക്കുമെന്ന് ഓർത്ത് അവർക്ക് ടെൻഷനാണ്. ഇത് വീട്ടിൽ അറിഞ്ഞ് പുറത്താക്കുമ്പോൾ ബാംഗ്ലൂർ പോലുള്ള സിറ്റിയിൽ പോയി സെക്സ് വർക്ക് ചെയ്ത് ജീവിക്കുന്നു. ഈ കമ്മ്യൂണിറ്റിയിലെ ആളുകളെ എപ്പോഴും കളിയാക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. നാളെ അവരുടെ മക്കൾ ഇങ്ങനെ ആകില്ലെന്ന് അവർക്ക് എന്ത് ഉറപ്പാണുള്ളത്”.
“ഇവനൊരു സുഹൃത്തുണ്ട്. എപ്പോഴും രഹസ്യമായാണ് സംസാരിക്കുന്നത്. ഇവൻ എന്താണ് ഇങ്ങനെ രഹസ്യം പറയുന്നതെന്ന് ഞാൻ അപ്പോൾ വിചാരിച്ചിട്ടുണ്ട്. എപ്പോഴും അവന്റെ വീട്ടിൽ പോകും അവർ രണ്ടും എപ്പോഴും കറങ്ങാനൊക്കെ പോകും. ഗേൾഫ്രണ്ടിന്റെ കാര്യമൊന്നും അവൻ പറയുന്നുമില്ല. അങ്ങനെ ഒരു ദിവസം നീ ഗേ ആണോയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അവൻ അപ്പോൾ തന്നെ ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു”.
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഭയങ്കരമായി സൈബറാക്രമണങ്ങളാണ് ഉണ്ടായത്. എന്റെ കുടുംബത്തിനെ കുറിച്ചൊക്കെ വളരെ മോശമായാണ് സംസാരിച്ചത്. എന്റെയൊപ്പം ആർക്കും ഒരു ഫോട്ടോ ഇടാൻ പറ്റാത്ത അവസ്ഥയായിരുന്നു. എല്ലാത്തിനും തെറിയാണ് കമന്റായി ഇടുന്നത്.
റോഡിൽ വച്ച് കണ്ടാൽ ആസിഡ് എറിയും, ഗ്യാസ് എറിയും എന്നൊക്കെയാണ് കമന്റ് വരുന്നത്. കമന്റിടുന്നവർക്ക് എപ്പോഴും ഫെയ്സ്ബുക്കിന്റെ മറവിലിരിക്കാൻ മാത്രമേ കഴിയുകയുള്ളൂ. നേരിട്ട് വന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു.