കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ തൊഴിലാളികളെ പീഡിപ്പിച്ചതായി ആരോപണം. മാർക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാർ ടാർഗറ്റ് നേടിയില്ലെന്ന് ആരോപിച്ചാണ് പീഡനം നടന്നത്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും നേരത്തെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പട്ടിയെ പോലെ ബെൽറ്റിട്ട് നിർത്തുക, മുട്ടിലിഴഞ്ഞ് നടത്തിക്കുക, വസ്ത്രമുരിഞ്ഞ് നിർത്തുക തുടങ്ങിയ ക്രൂരമായ ശാരീരിക പീഡനങ്ങൾ ജീവനക്കാർ നേരിടേണ്ടി വന്നെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം പീഡനം നടന്നത് പാലരിവട്ടത്തെ സ്ഥാപനത്തിലല്ലെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫ് പൊലീസിനെ അറിയിച്ചു. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഏജൻസികളാണ് മറ്റ് സ്ഥാപനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.