മുനമ്പം: കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒന്‍പതിന് മുനമ്പം ജനത സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കുന്ന അദ്ദേഹം അവരെ അഭിസംബോധന ചെയ്യും. ചരിത്രപരമായ വഖ്ഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനു പിന്നാലെയാണ് കിരണ്‍ റിജിജു മുനമ്പത്തെക്ക് എത്തുന്നത്.
വഖ്ഫ് അധിനിവേശത്തിന്റെ ഇരകളായ മുനമ്പം ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ടം രാജ്യമാകെ ചര്‍ച്ചയായിരുന്നു. വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കവേ റിജിജു,പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സര്‍ക്കാര്‍ മുനമ്പം ജനതയ്‌ക്കൊപ്പമാണെന്നു അസന്നിഗ്‌ദ്ധമായി വ്യക്തമാക്കിയിരുന്നു. മുനമ്പം ജനതയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമാണ് വഖഫ് ഭേദഗതി ബില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും മറ്റ് എന്‍ഡിഎ നേതാക്കളും മന്ത്രിക്കൊപ്പം മുനമ്പത്തെത്തും.















